നഗരസഭാ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: ഒരാള്‍ കൂടി പിടിയില്‍; കൗണ്‍സിലര്‍ ജലീലിന്റെ ഖബറടക്കം ഉച്ചകഴിഞ്ഞ്

മലപ്പുറം: മഞ്ചേരിയില്‍ നഗരസഭാംഗത്തെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. നെല്ലിക്കുത്ത് സ്വദേശി ഷംസിറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി അബ്ദുള്‍ മജീദ് ബുധനാഴ്ച രാത്രിയില്‍ പിടിയിലായിരുന്നു. മറ്റൊരു പ്രതി ഷുഹൈബിനായി അന്വേഷണം തുടരുന്നു.

മുസ്ലിം ലീഗ് നേതാവ് തലാപ്പില്‍ അബ്ദുള്‍ ജലീലാണ് വെട്ടേറ്റ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 11നാണ് അബ്ദുള്‍ ജലീലിന് വെട്ടേറ്റത്. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പയ്യനാട് വച്ചാണ് ജലീലിന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ജലീലിനെ ആക്രമിച്ചത്.

ജലീലിന്റെ മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനു ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിനു ശേഷം ഉച്ചകഴിഞ്ഞ് ഖബറടക്കം നടത്തും.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് മഞ്ചേരിയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

 

Leave a Comment

More News