സില്‍വര്‍ ലൈന്‍; പ്രദേശവാസികള്‍ക്ക് വായ്പ നിഷേധിച്ചാല്‍ നടപടിയെടുക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി പ്രദേശത്തെ താമസക്കാര്‍ക്ക് വായ്പ നിഷേധിക്കുന്ന ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വായ്പ തടയാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല. ബാങ്കേഴ്‌സ് സമിതി അടക്കമുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്തുണ്ട്. അതിരടയാള കല്ലിട്ട സ്ഥലം ഈടുവച്ച് വായ്പയെടുക്കാന്‍ തടസമില്ലെന്നും ധനമന്ത്രി പറഞ്ഞു

പത്തനംതിട്ടയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കല്ലിട്ട സ്ഥലം ഭൂമിയില്‍ ഉള്‍പ്പെട്ടതിനാല്‍ ബാങ്ക് വായ്പ നിഷേധിച്ചിരുന്നു. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ബാങ്കുകള്‍ ഓവര്‍ സ്മാര്‍ട്ടാകരുതെന്നും മന്ത്രി പറഞ്ഞു.

സ്ഥലങ്ങള്‍ക്ക് വായ്പ നിഷേധിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കും. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പ്രതിപക്ഷം ജനങ്ങളുടെ മനസില്‍ തീ കോരിയിടുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

 

 

 

Print Friendly, PDF & Email

Leave a Comment

More News