നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ അന്തരിച്ചു

തിരുവനന്തപുരം: നടന്‍ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മുന്‍ മേധാവിയുമായ ഡോ. പി.രമ (61) അന്തരിച്ചു. സംസ്‌കാരം നാലു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍.

കേരളത്തെ ഏറെ പിടിച്ചു കുലുക്കിയ സിസ്റ്റര്‍ അഭയ കൊലക്കേസിലെ വാദിഭാഗം സാക്ഷിയാണ് രമ. രോഗാവസ്ഥയെ തുടര്‍ന്ന് കിടപ്പിലായതിനാല്‍ വീട്ടിലെത്തിയാണ് മജിസ്ട്രേറ്റ് ഇവരുടെ സാക്ഷി മൊഴി രേഖപ്പെടുത്തിയത്.

Leave a Comment

More News