ഐഎന്‍ടിയുസിയ്‌ക്കെതിരായ പരാമര്‍ശം: വി.ഡി സതീശനെതിരെ ചങ്ങനാശേരിയില്‍ സംഘടനയുടെ പ്രതിഷേധം

ചങ്ങനാശേരി: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ചങ്ങനാശേരിയില്‍ ഐഎന്‍ടിയുസിയുടെ പ്രതിഷേധം. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശമാണ് പ്രതിഷേധത്തിനു കാരണം. സതീശന്‍ തന്റെ പ്രസ്താവന തിരുത്തണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.

രാവിലെ 10 മണിയോടെയാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് റോഡിലൂടെ പ്രകടനം നടത്തി.

Leave a Comment

More News