കെ.വി തോമസിന്റെ ഇടതുചായ്‌വ് തൃക്കാക്കര മണ്ഡലം ലക്ഷ്യമിട്ട്; തടുക്കാന്‍ സുധാകരന്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ.വി.തോമസ് ഇടതുപക്ഷത്തെത്തുമെന്ന സൂചന. രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഈ തലത്തിലാണ് ചര്‍ച്ചകളും ഊഹാപോഹങ്ങളും മുറുകുന്നത്. ഹൈക്കമാന്‍ഡിന്റെയും കെപിസിസിയുടെയും വിലക്കു ലംഘിച്ചു മുന്‍ മന്ത്രി കെ.വി. തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ം. ഒമ്പതാം തീയതിവരെ സമയമുണ്ടല്ലോയെന്നും കാത്തിരുന്നു കാണാമെന്നാണ് കെ.വി. തോമസിന്റെ വാക്കുകള്‍. സെമിനാറില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച തീരുമാനം നാളെ അറിയിക്കുമെന്നാണ് അദ്ദേഹം ഇന്ന് അറിയിച്ചിരിക്കുന്നത്. നാളെ 11ന് മാധ്യമങ്ങളെ കാണുമെന്നും കെ.വി തോമസ് പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കാന്‍ സോണിയാ ഗാന്ധിയോട് അനുമതി ചോദിച്ചു കത്തെഴുതിയിട്ടുണ്ടെന്നും ദേശീയ നേതൃത്വമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും കഴിഞ്ഞ ദിവസം അദേഹം മാധ്യമങ്ങളോടു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് കെപിസിസി പറയുന്നതനുസരിക്കാന്‍ രണ്ടാമതും എഐസിസി നിര്‍ദേശം വന്നത്.

അതേത്തുടര്‍ന്ന് വീണ്ടും പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടു തീരുമാനം പിന്നീടെന്നു മാത്രമായിരുന്നു മറുപടി. സിപിഎം സെമിനാറില്‍ തോമസ് പങ്കെടുക്കുമെന്ന സിപിഎം നേതാക്കളുടെ പ്രസ്താവനയെ അദ്ദേഹം തള്ളിപ്പറഞ്ഞിട്ടല്ല എന്നതും ശ്രദ്ധേയമാണ്.< നിലവില്‍ കോണ്‍ഗ്രസില്‍ സുപ്രധാന പദവികളൊന്നുംതന്നെ ഇല്ലാത്തതില്‍ അസംതൃപ്തനായ കെ.വി.തോമസ്, പാര്‍ട്ടി നിര്‍ദേശം അവഗണിച്ച് സിപിഎം സെമിനാറില്‍ പങ്കെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നവര്‍ പിന്നീട് കോണ്‍ഗ്രസിലുണ്ടാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. തോമസ് സെമിനാറില്‍ പങ്കെടുക്കുന്നത് വിലക്കാന്‍ സുധാകരന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ചരട്‌വലി നടത്തുകയാണ്. തോമസ് സെമിനാരില്‍ പങ്കെടുത്താന്‍ അച്ചടക്ക നടപടി എടുക്കണമെന്ന നിലപാടിലാണ് സുധാകരന്‍. തോമസ് പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് സുധാകരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Comment

More News