നെഞ്ചുവേദന: നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി

അങ്കമാലി: നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം കഴിയുന്നത്. ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

മാര്‍ച്ച് 30ന് നെഞ്ചുവേദനയെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ട്രിപ്പിള്‍ വെസല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. തുടര്‍ന്ന് മാര്‍ച്ച് 31നു ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി.

Leave a Comment

More News