ഗുണ്ടാ വിളയാട്ടം: കഴക്കൂട്ടത്ത് ബോംബേറില്‍ യുവാവിന്റെ കാല്‍ ചിന്നിച്ചിതറി

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടം മേനംകുളത്ത് ബോംബേറുണ്ടായി. സംഭവത്തില്‍ തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസിന് പരിക്കേറ്റു.ബോംബേറില്‍ ഇയാളുടെ ഇടതുകാല്‍ ചിന്നിച്ചിതറിയ നിലയിലായി. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നില്‍ ലഹരി മാഫിയയെന്നാണ് പ്രാഥമിക നിഗമനം.

ക്ലീറ്റസിനൊപ്പം ഉണ്ടായിരുന്ന സുനിലിനെയാണ് അക്രമികള്‍ ലക്ഷ്യം വച്ചത്. എന്നാല്‍ ബോംബ് ക്ലീറ്റസിന്റെ കാലിലേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

 

 

Leave a Comment

More News