ബാരിക്കേഡ് തകര്‍ത്ത ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്; പന്നിയങ്കര ടോള്‍ പ്ലാസ വഴിയുള്ള സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവച്ചു

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസ വഴിയുള്ള സര്‍വീസ് നിര്‍ത്തിവച്ചതായി സ്വകാര്യ ബസുടമകള്‍. ഇളവ് നല്‍കാനാവില്ലെന്ന് ടോള്‍ പിരിവ് കമ്പനി അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ ദിവസം ടോള്‍ പ്ലാസയിലെ ബാരിക്കേഡ് തകര്‍ത്ത് പോയ 29 സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ബസ് ഡ്രൈവര്‍മാരെ പ്രതികളാക്കിയാണ് വടക്കാഞ്ചേരി പോലീസ് കേസെടുത്തിരിക്കുന്നത്. ടോള്‍ പിരിവ് കമ്പനിയുടെ പരാതിയിലാണ് നടപടി.

നേരത്തെ, ടോള്‍ നിരക്ക് കുറയ്ക്കാന്‍ 12 വരെ കാത്തിരിക്കാനായിരുന്നു തീരുമാനം. 12ന് ശേഷം അനിശ്ചിതകാല സമരമെന്നായിരുന്നു സംയുക്ത സമരസമിതിയുടെ തീരുമാനം. എന്നാല്‍ കേസെടുത്തതോടെ അപ്രതീക്ഷിതമായി സമരം പ്രഖ്യാപിക്കുകയായിരുന്നു.

 

Leave a Comment

More News