തിരുവനന്തപുരത്ത് തടിപിടിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

തിരുവനന്തപുരം: കല്ലമ്പലം കാപ്പംവിള മുക്കുകടയില്‍ തടി പിടിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു. ഒന്നാം പാപ്പാന്‍ വെള്ളല്ലൂര്‍ സ്വദേശി ഉണ്ണിയാണ് കൊല്ലപ്പെട്ടത്. വെള്ളല്ലൂര്‍ സ്വദേശിയുടെ തന്നെയാണ് ആന.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഉണ്ണി അപ്പോള്‍തന്നെ മരിച്ചുവെന്നാണ് സൂചന.

തടിപിടിക്കുന്നതിനെ വിരണ്ട ആന പാപ്പാന്റെ ദേഹത്തേക്ക് തടിയിട്ടു. പിന്നീട് ചവിട്ടുകയായിരുന്നു. ആനയെ മറ്റു പാപ്പാന്മാര്‍ ചേര്‍ന്ന് തളച്ചു. പോലീസും എലിഫന്റ് സ്‌ക്വാഡും സ്ഥലത്ത് എത്തി. ആന മൃതദേഹത്തിന് സമീപം തന്നെ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ മൃതദേഹം മാറ്റാന്‍ കഴിഞ്ഞിട്ടില്ല.

Leave a Comment

More News