കര്‍ഷക ആത്മഹത്യ: യു.ഡി.എഫ് സംഘം കുട്ടനാട് സന്ദര്‍ശിക്കും

തിരുവനന്തപുരം: വേനല്‍ മഴയിലുണ്ടായ കൃഷിനാശത്തില്‍ കര്‍ഷക ആത്മഹത്യ നടന്ന അപ്പര്‍കുട്ടനാട്ടില്‍ യു.ഡി.എഫ് പ്രതിനിധി സംഘം സന്ദര്‍ശനം നടത്തും. വേനല്‍മഴയില്‍ കൃഷി നശിച്ചതിനെ തുടര്‍ന്ന് തിരുവല്ല നിരത്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവിച്ചിരുന്നു.

കേരളം ഇത്രയും കടക്കെണിയിലായ കാലമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീന്‍ പറഞ്ഞു. കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സാധ്യമായാവര്‍ കുട്ടനാട് വിട്ട് പലായനം ചെയ്യുകയാണ്. ഒരു ഭാഗത്ത് ജപ്തി ഭീഷണിയും മറുഭാഗത്ത് വട്ടിപ്പലിശക്കാര്‍ വീടുകളില്‍ കയറി സ്ത്രീകളെ അപമാനിക്കലുമാണെന്ന് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

 

Leave a Comment

More News