കെ-സ്വിഫ്റ്റ് കന്നിയാത്രയിലെ അപകടം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസിന്റെ കന്നിയാത്രയ്ക്കിടെ ഉണ്ടായ അപകടത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. ഡ്രൈവര്‍മാരെ ഒഴിവാക്കും. ഡ്രൈവര്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത കോഴിക്കോട് ട്രിപ്പ് തിരുവനന്തപുരം കല്ലന്പലത്തിനു സമീപം അപകടത്തില്‍പ്പെട്ടു. ആളപായമില്ല. എന്നാല്‍ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകിപ്പോയി. ഇതിനുപകരം കെഎസ്ആര്‍ടിസിയുടെ സൈഡ് മിറര്‍ ഘടിപ്പിച്ചു യാത്ര തുടരുകയായിരുന്നു.കോഴിക്കോട്-തിരുവനന്തപുരം സര്‍വീസിനിടെ മലപ്പുറം ജില്ലയിലെ ചങ്കുവെട്ടിയില്‍ വച്ചും കെ-സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു. മലപ്പുറത്ത് കെ-സ്വിഫ്റ്റ് ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

രണ്ട് അപകടങ്ങളിലും ആളപായമില്ലെങ്കിലും കെ-സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചിരുന്നു. അപകടം മനഃപൂര്‍വമാണോ എന്ന് അന്വേഷിക്കും. ഇക്കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അപകടത്തില്‍ സ്വകാര്യ ബസ് ലോബിക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കും. അപകടമുണ്ടായതിനു കാരണം കെ-സ്വിഫ്റ്റ് ജീവനക്കാരാണെങ്കില്‍ അവര്‍ക്കെതിരേയും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

 

 

Print Friendly, PDF & Email

Leave a Comment

More News