നടിയെ ആക്രമിച്ച കേസ്: ക്രൈംബ്രാഞ്ചിന് സമയം നീട്ടിനല്‍കരുതെന്ന് ദിലീപ്

കൊച്ചി: നടി ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ചിന് തുടരന്വേഷണത്തിന് ഇനി സമയം നീട്ടി നല്‍കരുതെന്ന് ദിലീപ്. കള്ളത്തെളിവ് ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. തുടരന്വേഷണം തടസപ്പെട്ട നിലയിലാണെന്നും ദിലീപ് ആരോപിച്ചു. എതിര്‍ സത്യവാങ്മൂലത്തിലായിരുന്നു ദിലീപിന്റെ ആരോപണം.

കാവ്യയെ ചോദ്യം ചെയ്യുന്നത് നീട്ടികൊണ്ടുപോകുകയാണെന്ന് പറഞ്ഞ ദിലീപ് കാവ്യ സമയം നല്‍കിയിട്ടും ചോദ്യം ചെയ്തില്ലെന്ന് അറിയിച്ചു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനുള്ള സമയപരിധി കഴിഞ്ഞ 14-ന് അവസാനിച്ചിരുന്നു. ഇത് മൂന്നുമാസം കൂടി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.

ഇതിനിടെയാണ് തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ തിങ്കളാഴ്ച എതിര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

 

 

 

Leave a Comment

More News