പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ മാറ്റാന്‍ സിപിഎമ്മില്‍ തീരുമാനം. കണ്ണൂരില്‍ നിന്നുള്ള പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകും. നിലവില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി ചീഫ് എഡിറ്ററാകും.

ഇ.പി ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനറായും ഡോ.തോമസ് ഐസക്കിനെ ചിന്ത പത്രാധിപരായും നിയമിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. കൈരളി ചാനലിന്റെ ചുമതല സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരിക്കും. ഇൗ തീരുമാനങ്ങള്‍ സംസ്ഥാന സമിതി അംഗീകരിച്ചു.

മുന്‍പ് ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കേ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു പി.ശശി. പിന്നീട് ലൈംഗികാരോപണങ്ങളില്‍ ഉള്‍പ്പെട്ടതോടെ ശശിയെ സിപിഎം തരംതാഴ്ത്തിയിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് പി.ശശിയെ സംസ്ഥാന സമിതിയിലേക്ക് എടുക്കാന്‍ തീരുമാനിച്ചത്.

Print Friendly, PDF & Email

Leave a Comment

More News