മാധ്യമ വിചാരണ നടക്കുന്നുവെന്ന് പരാതി; ദിലീപിന്റെ സഹോദരീഭര്‍ത്താവിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്

തിരുവനന്തപുരം: നടന്‍ ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജിനെതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് മൂന്നാഴ്ചത്തെ വിലക്ക്. ഹൈക്കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്.

നടിയെ ആക്രമിച്ച കേസിലും വധഗൂഡാലോചന കേസിലും തനിക്കെതിരെ മാധ്യമവിചാരണ നടക്കുന്നുവെന്ന സുരാജിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാന്‍ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ദിലീപ് ഒന്നാംപ്രതിയായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റീസ് സിയാദ് റഹ്മാന്റേതാണ് വിധി. ‘റദ്ദാക്കുന്നു’ എന്ന ഒറ്റ വാക്കിലാണ് കോടതി വിധി പറഞ്ഞത്.

സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമയായ ശരത്, സായ് ശങ്കര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

 

Leave a Comment

More News