നമ്പര്‍ പ്ലേറ്റില്‍ നമ്പറുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ നിങ്ങള്‍ ദുബായ് നഗരത്തില്‍ കണ്ടുവോ?

ദുബായ് : നമ്പര്‍ പ്‌ളേറ്റുകളില്‍ വെള്ള പെയിന്റ് അടിച്ച കാറുകള്‍ ദുബായ് നിരത്തില്‍ ഓടിത്തുടങ്ങി. നമ്പര്‍ ഇല്ലാതെ വാഹനങ്ങള്‍ ഓടിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും ഈ വാഹനങ്ങള്‍ ദുബായ് നിരത്തുകളിലൂടെ ഓടുന്നത് ഒരു സന്ദേശം നല്‍കാനാണെന്ന് ദുബായ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

നമ്പര്‍ പ്ലേറ്റില്‍ നമ്പറുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ ദുബായ് നിരത്തുകളിലൂടെ ഓടുന്നത് കണ്ടു അമ്പരക്കുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണ്. ഭക്ഷണം ഇല്ലാത്ത ഒഴിഞ്ഞ പാത്രത്തെ അനുസ്മരിപ്പിക്കാനാണ് നമ്പറുകള്‍ ഇല്ലാതെ ഒഴിഞ്ഞ നമ്പര്‍ പ്‌ളേറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ദുബായിലൂടെ കറങ്ങുന്നത്.

ദുബായ് പ്രഖ്യാപിച്ച് വണ്‍ ബില്യണ്‍ മീല്‍സ് എന്ന അതിബ്രഹുത്തായ ജീവകാരുണ്യ പദ്ധതിയിലേക്ക് പൊതുജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനാണ് എംപ്റ്റി പ്‌ളേറ്റ്‌സ് എന്ന ആശയത്തെ അവതരിപ്പിച്ച് വാഹനങ്ങള്‍ ദൃശ്യമാകുന്നത്.

മോസ്റ്റ് നോബിള്‍ നമ്പര്‍ എന്ന ജീവകാരുണ്യ ലേലത്തില്‍ പങ്കെടുത്ത് കാറുകള്‍ക്കും മൊബൈലുകള്‍ക്കും പ്രത്യേകതയുള്ള നമ്പറുകള്‍ കരസ്ഥമാക്കി വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതിയില്‍ പങ്കു ചേരാനുള്ള ഒരു ആഹ്വാനം കൂടിയാണ് എംപ്റ്റി പ്‌ളേറ്റ്‌സ് എന്ന പ്രചാരണം.

പട്ടിണി കിടക്കുന്ന 80 ലക്ഷം ജനങ്ങളെ കുറിച്ചും സ്ഥിരമായി ഭക്ഷണം ലഭിക്കാതെ 200 കോടി ജനങ്ങളെക്കുറിച്ചും ബോധവല്‍ക്കരിക്കുന്നത് ലക്ഷ്യമിട്ടു കൂടിയാണ് ഒഴിഞ്ഞ നമ്പര്‍ പ്‌ളേറ്റുകളുമായി വാഹനങ്ങള്‍ നിരത്തിലൂടെ കടന്നു പോകുന്നത്.

അനില്‍ സി. ഇടിക്കുള

 

Print Friendly, PDF & Email

Leave a Comment

More News