സ്വപ്നയ്ക്ക് ശമ്പളം നല്‍കിയ 19 ലക്ഷം തിരികെ നല്‍കാനാകില്ലെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശമ്പളം തിരിച്ച് നല്‍കാനാകില്ലെന്ന് കാണിച്ച് പ്രൈവ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് കെ.എസ്.ഐ.ടി.ഐ.എല്ലിന് (കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡ്) മറുപടി നല്‍കി. 19 ലക്ഷം രൂപയാണ് ശമ്പള ഇനത്തില്‍ നല്‍കിയത്. സ്പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിനെ നിയമിച്ചതിന് തുടര്‍ന്ന് നല്‍കിയ ശമ്പളം തിരിച്ച് പിടിക്കാനുള്ള കെ.എസ്.ഐ.ടി.ഐ.എല്ലിന്റെ നീക്കത്തിന് തിരിച്ചടിയാണ് ഇത്.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന പ്രതിയായതോടെയാണ് ഇവരെ പിരിച്ച് വിടാനും ശമ്പള ഇനത്തില്‍ നല്‍കിയ തുകയും തിരിച്ച്പിടിക്കാനും തീരുമാനിച്ചത്. എന്നാല്‍ ശമ്പള ഇനത്തില്‍ നല്‍കിയ തുക തിരിച്ച് നല്‍കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ കമ്പനി അറിയിക്കുന്നത്. ശമ്പളം നല്‍കിയ തുക തിരിച്ച് വേണം എന്നാണ് കത്തിലൂടെ കെ.എസ്.ഐ.ടി.ഐ.എല്‍ ആവശ്യപ്പെട്ടത്. ഇത് തിരിച്ച് നല്‍കാനാകില്ലെന്ന് അറിയച്ചതോടെ നിയമോപദേശവും തേടിയിരിക്കുകയാണ് കെ.എസ്.ഐ.ടി.ഐ.എല്‍. അതോടൊപ്പം തന്നെ കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായി പി.ഡബ്ല്യു.സിക്ക് നല്‍കാനുള്ള ഒരു കോടിയോളം രൂപ നല്‍കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം.

Print Friendly, PDF & Email

Leave a Comment

More News