പ്രവാസികളെ വെട്ടിലാക്കി വിമാന കന്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചു

അബുദാബി: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്. പെരുന്നാളിനോടനുബന്ധിച്ചു പ്രവാസികളില്‍ നല്ലൊരു വിഭാഗം നാട്ടിലേക്ക് തിരിക്കുന്നതിനാല്‍ വന്‍ തിരക്കാണ് അനുഭവപ്പെടുക. ഇതു മുന്നില്‍കണ്ടാണ് പല വിമാനകന്പനികളും ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചിരിക്കുന്നത്.

ദുബായില്‍ നിന്നു കൊച്ചിയിലേക്കുള്ള നിരക്ക് ഒരു വശത്തേയ്ക്കു മാത്രം ശരാശരി 450 ദിര്‍ഹമാണ് (7729 രൂപ) നിലവിലെ നിരക്ക്. എന്നാല്‍ പെരുന്നാള്‍ അവധി മുന്നില്‍ കണ്ട് 1550 ദിര്‍ഹം (32,227 രൂപ) ആണ് പല വിമാനകന്പനികളും ഈടാക്കുന്നത്. നാലംഗ കുടുംബത്തിനു കുറഞ്ഞത് 9500 ദിര്‍ഹം (രണ്ടു ലക്ഷത്തോളം രൂപ) ചെലവാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതു കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം അപ്രാപ്യമാണ്. സീസണ്‍ കാലയളവില്‍ മാത്രം പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനകന്പനികളുടെ ഈ പ്രവണത കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തുടരുകയാണ്.

 

Print Friendly, PDF & Email

Leave a Comment