ഐഎഎസുകാരായ ശ്രീറാം വെങ്കിട്ടരാമനും രേണു രാജും വിവാഹിതരാകുന്നു

തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു. അടുത്ത ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍വച്ച് വിവാഹം നടക്കുമെന്നാണ് വിവരം. അടുത്തബന്ധുക്കള്‍ മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക.

എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രേണുവും ശ്രീറാമും സിവില്‍ സര്‍വീസസിലേക്ക് എത്തിയത്.

മാധ്യമപ്രവര്‍ത്തകര്‍ ബഷീറിനെ കാറിടിപ്പ് കൊന്ന കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാമിനെ കോവിഡ് കാലത്താണ് സര്‍ക്കാര്‍ ആരോഗ്യവകുപ്പില്‍ നിയമിച്ചത്.

Leave a Comment

More News