ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ ഡെസ്റ്റിനേഷനായ ട്രെൻഡ്സ് കേരളത്തിൽ 6 സ്റ്റോറുകൾ തുറന്നു

തിരുവനന്തപുരം: റിലയൻസ് റീട്ടെയിലിന്റെ ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ വസ്ത്രങ്ങളുടെ സ്‌പെഷ്യാലിറ്റി ശൃംഖലയായ ട്രെൻഡ്‌സ് കേരളത്തിൽ ആറ് പുതിയ സ്റ്റോറുകൾ ആരംഭിച്ചു. കൊല്ലത്തെ കൊട്ടിയം, ആലപ്പുഴയിലെ നൂറനാട്, കോഴിക്കോട്ടെ ബേപ്പൂർ, മലപ്പു‌റത്തെ കുറ്റിപ്പുറം, പൊന്നാനി, എടവണ്ണപ്പാറ എന്നിവിടങ്ങളിലുമാണ് പുതിയ ട്രെൻഡ് സ്റ്റോറുകൾ തു‌റന്നിട്ടുള്ളത്.

മെട്രോകൾ, മിനി മെട്രോകൾ, ചെറു നഗരങ്ങൾ തുടങ്ങി അതിനുമപ്പുറവുമാണ് ഇന്ത്യയുടേ പ്രിയപ്പെട്ട ഫാഷൻ ഷോപ്പിംഗ് ഡെസ്റ്റിനേഷനായ ട്രെൻഡ്‌സിന്റെ വളർച്ച. ഇത്തരത്തിൽ വ്യാപ്തി ശക്തിപ്പെടുത്തി ഉപഭോക്താക്കളുമായി കൂടുതൽ ബന്ധിപ്പിക്കുന്നതിലുടെ ട്രെൻഡ്സ് ഇന്ത്യയിലെ ഫാഷൻ മേഖലയെ ജനാധിപത്യവൽക്കരിക്കുകയും ചെയ്യുന്നു.

ഏറെ ഗുണനിലവാരമുള്ള പുത്തൻ ഫാഷൻ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഉപഭോക്താക്കൾക്ക് മികച്ച മൂല്യത്തിൽ ട്രെൻഡ്‌സിന്റെ പുതിയ സ്റ്റോറുകളിലൂടെ ലഭ്യമാക്കുന്നു. ഇതുവഴി തനതും സവിശേഷവും അതിമനോഹരവുമായ ഒരു ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഷോപ്പിങ് അനുഭവം ട്രെൻഡ്‌സിന്റെ പുതിയ സ്റ്റോറുകൾ ഉപഭോക്താക്കൾക്ക് നൽകുന്നു. കൂടാതെ സ്ത്രീകളുടെ ട്രെൻഡി വസ്ത്രങ്ങൾ, പുരുഷന്മാരുടെ വസ്ത്രങ്ങൾ, കിഡ്‌സ് വെയർ, ഫാഷൻ ആക്‌സസറികൾ മുതലായവ തികച്ചും അനുയോജ്യമായ വിലയിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു.

കൊട്ടിയത്തെ ട്രെൻഡ്സ് സ്റ്റോർ 8880 ചതുരശ്ര അടി വിസ്തീർണത്തിലും നൂറനാട്ടെ സ്റ്റോർ 7150 ചതുരശ്ര അടി വിസ്തീർണത്തിലും, ബേപ്പൂർ സ്റ്റോർ 5538 ചതുരശ്ര അടി വിസ്തീർണത്തിലും, കുറ്റിപ്പുറം സ്റ്റോർ 7180 ചതുരശ്ര അടി വിസ്തീർണത്തിലും, പൊന്നാനി സ്റ്റോർ 6500 ചതുരശ്ര അടി വിസ്തീർണത്തിലും, എടവണ്ണപ്പാറ സ്റ്റോർ 6840 ചതുരശ്ര അടി വിസ്തീർണത്തിലുമാണ് നിർമ്മിച്ചിരിക്കുന്നത്.

കൂടാതെ പുതുതായി ആരംഭിക്കുന്ന ഈ സ്റ്റോറുക‌ളിൽ അതിന്റെ ഉപഭോക്താക്കൾക്കായി പ്രത്യേക ഉദ്ഘാടന ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. 3499 രൂപയ്ക്ക് ഷോപ്പ് ചെയ്യുന്നതു വഴി 199 രൂപയ്ക്ക് ആകർഷകമായ സമ്മാനങ്ങൾ നേടാനാകും. കൂടാതെ, 2999 രൂപയ്ക്ക് ഷോപ്പ് ചെയ്യുമ്പോൾ, 3000 രൂപയുടെ കൂപ്പണും സൗജന്യമായി ലഭിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News