കോടതി രേഖ ദിലീപിന്റെ ഫോണില്‍ വന്നതെങ്ങനെയെന്ന് പ്രോസിക്യൂഷന്‍; രഹസ്യ രേഖകളൊന്നും ചോര്‍ന്നില്ലെന്ന് വിചാരണ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണയുമായി ബന്ധപ്പെട്ട രഹസ്യ രേഖ പ്രതി ദിലീപിന്റെ ഫോണില്‍ വന്നതെങ്ങനെയെന്ന് പ്രോസിക്യുഷന്‍. ഏതാണ് ആ രഹസ്യ രേഖയെന്ന് വിചാരണ കോടതി. ഏതു രഹസ്യരേഖയാണ് ചോര്‍ന്നതെന്ന് പ്രോസിക്യുഷന്‍ വ്യക്തമാക്കണം. രഹസ്യ രേഖകളൊന്നും ചോര്‍ന്നില്ല. കോടതിയിലെ എ-ഡയറി രഹസ്യ രേഖയല്ല. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യമില്ലെന്നും വിചാരണ കോടതി അറിയിച്ചു.

എന്നാല്‍ കോടതി രേഖകള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ പോലീസിന് അധികാരമില്ല. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നത്. ഇത് കോടതിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും വിചാരണ കോടതി വ്യക്തമാക്കി. ദിലീപ് നിരവധി പേരെ സ്വാധീനിച്ചതായി വിവരങ്ങള്‍ പുറത്തുവന്നു. അതിനാല്‍ കോടതി ജീവനക്കാരെ സ്വാധീനിച്ചിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ടതല്ലേ എന്ന് പ്രോസിക്യുഷനും ഉന്നയിച്ചു.

 

Leave a Comment

More News