കേരളത്തില്‍ രണ്ട് ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക്് വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6.30 നും 11.30നുമിടയ്ക്ക് 15 മിനിറ്റാണ് വൈദ്യുതി നിയന്ത്രണം. കേന്ദ്ര ൈവദ്യുതി വിഹിതത്തില്‍ കുറവ് വന്നതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 400 മുതല്‍ 500 മെഗാവാട്ട് വരെ കുറയുമെന്നാണ് സൂചന

കൂടാതെ ഉപഭോക്താക്കള്‍ മൂന്ന് പോയിന്റ് എങ്കിലും ഓഫാക്കി വൈദ്യുതി ഉപഭോഗം കഴിയുന്നത്ര കുറച്ച് സഹകരിക്കണമെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു. നഗരപ്രദേശങ്ങളിലും ആശുപത്രികളിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തില്ല. ദേശീയ ഗ്രിഡില്‍ നിന്നുള്ള കുറവും ചൂടുകൂടിയതോടെ ഉപഭോഗം കൂടിയതുമാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണം.

അതേസമയം, സംസ്ഥാനത്ത് ഇപ്പോള്‍ ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം രണ്ടു ദിവസത്തേക്ക് മാത്രമാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പ്രതിദിനം ലഭിക്കേണ്ട വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവാണ് നിലവില്‍ ഇപ്പോഴുണ്ടായതെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അടിയന്തരസാഹചര്യം നേരിടാന്‍ മറ്റൊരു കമ്പനിയുമായി കരാര്‍ ഒപ്പിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

 

Leave a Comment

More News