ഡിവൈഎഫ്ഐ സമ്മേളനത്തിന് ഇന്നു സമാപനം

പത്തനംതിട്ട: പത്തനംതിട്ടയില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും. പുതിയ സംസ്ഥാന സമിതിയെയും ഭാരവാഹികളെയും ഇന്നു തെരഞ്ഞെടുക്കും.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെകൂടി അംഗീകാരത്തോടെയുള്ള പാനലാകും ഇന്നു രാവിലെ സമ്മേളനത്തില്‍ അവതരിപ്പിച്ച് അംഗീകാരം തേടുക. പ്രായപരിധി കര്‍ശനമാക്കിയതിനാല്‍ നിലവിലെ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷും ട്രഷറര്‍ എസ്.കെ. സജീഷും സ്ഥാനമൊഴിയും. സെക്രട്ടറി വി.കെ. സനോജ് തല്‍സ്ഥാനത്തു തുടരും. എ.എ. റഹീം അഖിലേന്ത്യാ പ്രസിഡന്റായതോടെയാണ് സനോജ് സെക്രട്ടറി ആയത്. അതിനാല്‍ ഒരു ടേം കൂടി സനോജിനു ലഭിക്കും.

കോഴിക്കോട് ജില്ലാ സെക്രട്ടറി വസീഫ്, യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം, കൊല്ലം ജില്ലാ സെക്രട്ടറി അരുണ്‍ ബാബു എന്നിവരുടെ പേരുകളാണ് പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കു പരിഗണിക്കുന്നത്.

Leave a Comment

More News