തനുജ എബ്രഹാം (38) അന്തരിച്ചു

ഡാളസ്: മല്ലപ്പള്ളി ആനിക്കാട് അമ്പുക്കയത്ത് കുര്യന്‍ എബ്രഹാമിന്റെ (മുന്‍ കേരളാ ഇന്‍ഡസ്ട്രീസ് എം.ഡി.) മകന്‍ അനീഷിന്റെ ഭാര്യ തനൂജ (38) ഹൂസ്റ്റണില്‍ മെയ് 1-ന് നിര്യാതയായി.

തിരുവനന്തപുരം കവടിയാര്‍ പറമ്പില്‍ പരേതനായ പി.ജി. മാത്യുവിന്റേയും ആലീസ് ചെറിയാന്റേയും മകളാണ്.

സംസ്‌ക്കാരം മെയ് 5 വ്യാഴാഴ്ച ഉച്ചയ്ക്ക് 1:00 മണിക്ക് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ പള്ളിയില്‍.

യുണൈറ്റഡ് ഹെല്‍ത്ത്‌കെയറില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്നു പരേത. അതുപോലെ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് വിര്‍ജീനയിലെ ആക്റ്റിവ് ചര്‍ച്ച് മെമ്പര്‍ ആയിരുന്നു. അവസാന മുഹൂര്‍ത്തത്തില്‍ പോലും തനൂജ ദൈവത്തെ പുകഴ്ത്തി പാടുകയായിരുന്നു എന്ന് കുടുബാംഗങ്ങള്‍ പറയുന്നു

മക്കള്‍: ടാനിയ (11), എയിഡന്‍ (8). ഡാളസിലെ താമസക്കാരിയായ സ്മിത എബ്രഹാം ഏക സഹോദരിയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി കോവൂര്‍ 972 955 4211, ദീപു എബ്രഹാം 214 529 5950, ജൂലീയാനാ 972 955 8112

Live: https://www.youtube.com/watch?v=9vmx7dhVXws

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment