ഫോമാ യുവജനോത്സവം ഒരുക്കങ്ങൾ പൂർത്തിയായി

മെക്സിക്കോയിലെ കൻകൂണിൽ വെച്ച് 2022  സെപ്റ്റംബറിൽ നടക്കുന്ന ഫോമയുടെ ഏഴാമത്  രാജ്യാന്തര കുടുബ സംഗമത്തിന്റെ ഭാഗമായി, ഫോമാ സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പതിനാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

യുവ പ്രതിഭകളെ സാമൂഹ്യ -സാംസ്കാരിക പരിവർത്തന മേഖലയിൽ കൂടുതൽ സജീവമാക്കാനും, ഫോമയുടെ നേത്യത്വ നിരയിലേക്ക് ഉയർത്തിക്കൊണ്ടുവരാനും, സന്നദ്ധ പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളികളാക്കാനും ഉദ്ദേശിച്ചാണ് യുവജനോത്സവങ്ങൾ സംഘടിപ്പിക്കുന്നത്.

ഫോമയുടെ പന്ത്രണ്ട് മേഖലകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് യുവജനോത്സവത്തിൽ പ്രതിഭ തെളിയിക്കാൻ തയ്യാറെടുക്കുന്നത്. മേഖലാ  മത്സരങ്ങളിൽ വിജയികളാകുന്നവർ  അവസാന വട്ട മത്സരത്തിനായി മെക്സിക്കോയിലെ കൻകൂണിൽ നടക്കുന്ന ഫോമാ രാജ്യന്തര കുടുബ സംഗമ വേദിയിൽ പങ്കെടുക്കും. യുവജനോത്സവ പ്രതിഭകളുടെ പകർന്നാട്ടം ഫോമാ രാജ്യാന്തര സംഗമത്തിന്റെ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടും. മത്സരാർത്ഥികളിൽ നിന്ന് കലാ പ്രതിഭ,കലാ തിലകം, നവാഗത പ്രതിഭ എന്നിവരെ തെരഞ്ഞെടുക്കും.

മേഖലാ മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  ഫോമാ റീജിയണൽ വൈസ് പ്രസിഡണ്ട്മാരുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കേണ്ടതാണ്.

മത്സരങ്ങൾ ഏകോപിക്കുന്നതിനും, സംഘടിപ്പിക്കുന്നതിനുമായി ജോൺസൺ കണ്ണൂക്കാടൻ ചെയർമാനായും, അനു  സ്കറിയ കോ-ചെയർ ആയും, അച്ചൻകുഞ്ഞു മാത്യു, കോർഡിനേറ്റർ ആയും, ഡോക്ടർ ജിൽസി ഡിൻസ് കോ ചെയർ, , കാൽവിൻ കവലക്കൽ ,ജെറി കുരുവിള, മസൂദ് അൽ അൻസർ എന്നിവർ അംഗങ്ങളായും ഉള്ള കമ്മറ്റിയാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.

യുവജനോത്സവത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ജോൺസൺ കണ്ണൂക്കാടൻ ( 847-477-0564 ), അനു  സ്കറിയ ( 267-496-2423 ), അച്ചൻകുഞ്ഞ് മാത്യു (847-912-2578), ഡോക്ടർ ജിൽസി ഡെൻസ് (602-516-8800), കാൽവിൻ കവലക്കൽ – 630- 649- 8545, ജെറി കുരുവിള  215-310-4540, മസൂദ് അൽ അൻസർ  .470-301-5095    എന്നവരെ ബന്ധപ്പെടേണ്ടതാണ്.

ഫോമാ സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന കല-സാംസ്കാരിക മത്സരങ്ങളിൽ പങ്കാളികളായും, സഹകരിച്ചും, പന്ത്രണ്ടു മേഖലകളിലായി നടക്കുന്ന യുവജനോത്സവങ്ങളും, അന്തിമ മത്സര വേദിയായ ഫോമയുടെ രാജ്യാന്തര കൺവൻഷനിൽ പങ്കു കൊണ്ടും എല്ലാവരും പരിപാടികൾ വിജയിപ്പിക്കണമെന്ന്,

ഫോമാ  പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, ഫോമാ സാംസ്കാരിക വിഭാഗം സമിതി ചെയർമാൻ, പൗലോസ് കുയിലാടൻ, ജനറൽ സെക്രട്ടറി അച്ചൻ കുഞ്ഞ് മാത്യു, വൈസ് ചെയർമാൻ ബിജു തുരുത്തുമാലിൽ ജോയിന്റ് സെക്രട്ടറി ഡോക്ടർ ജിൽസി ഡെൻസ്, നാഷണൽ കമ്മറ്റി കോർഡിനേർ  സണ്ണി കല്ലൂപ്പാറ,എന്നിവർ അഭ്യർത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News