വ്ലോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ആര്‍ഡി‌ഒ അനുമതി നല്‍കി

കോഴിക്കോട്: വ്ലോഗർ റിഫ മേനുവിന്റെ ദുരൂഹ മരണത്തിലെ ദുരൂഹത അകറ്റാന്‍ മൃതദേഹം പുറത്തെടുക്കാനും പോസ്റ്റ്‌മോർട്ടം നടത്താനും ആർഡിഒ അനുമതി നൽകി. റിഫയുടെ കുടുംബത്തിന്റെ പരാതിയിലാണ് പോലീസ് അനുമതി തേടിയത്. മാർച്ച് ഒന്നിന് ദുബായിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ റിഫയുടെ മൃതദേഹം അവിടെ പോസ്റ്റ്‌മോർട്ടം നടത്താതെ നാട്ടില്‍ കൊണ്ടുവന്ന് മറവു ചെയ്യുകയായിരുന്നു.

മരണത്തില്‍ 306, 498 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ആത്മഹത്യാ പ്രേരണയ്ക്കും, മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തത്. കഴിഞ്ഞ മാർച്ചിലാണ് ദുബായിലെ ഫ്‌ളാറ്റില്‍ റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മർദ്ദിച്ചെന്നും ഇയാളുടെ പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.

ദുരൂഹത ചൂണ്ടിക്കാട്ടിയും മെഹ്നാസിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് റിഫയുടെ പിതാവും മാതാവും സഹോദരനും റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാക്കൂര്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയത്. ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കാസര്‍കോട് നീലേശ്വരം സ്വദേശി മെഹ്നാസുമായി 3 വര്‍ഷം മുന്‍പായിരുന്നു റിഫയുടെ വിവാഹം.

മെഹ്നുവിന്റെ മരണത്തിൽ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് മെഹനാസിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. കോഴിക്കോട് കാക്കൂർ പൊലീസാണ് റിഫയുടെ അമ്മയുടെ പരാതിയിൽ കേസെടുത്തത്. ആത്മഹത്യാ പ്രേരണയ്ക്കും, മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തത്. കഴിഞ്ഞ മാർച്ചിലാണ് ദുബായിലെ ഫ്‌ളാറ്റിലാണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മർദ്ദിച്ചെന്നും ഇയാളുടെ പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. താമരശ്ശേരി ഡിവൈഎസ്പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല.

Print Friendly, PDF & Email

Leave a Comment

More News