കൗമാരക്കാരായ സഹോദരങ്ങളുടെ മരണത്തിനിടയാക്കിയ ഡ്രൈവറെ കണ്ടെത്താന്‍ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു

ഡാളസ്: കഴിഞ്ഞ വെള്ളിയാഴ്ച ഡാളസ്സില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ കൗമാരക്കാരായ സഹോദരങ്ങള്‍ കൊല്ലപ്പെട്ട കേസ്സില്‍ പ്രതിയെന്ന് സംശയിക്കുന്ന ഡ്രൈവറെ കണ്ടെത്താന്‍ ഡോളസ് പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു.

വെള്ളിയാഴ്ച രാത്രി ടാക്കൊ വാങ്ങുന്നതിന് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് കാറില്‍ പോയതും പെട്ടെന്ന് ദിശ തെറ്റി എതിരെ വന്ന 2009 ജിഎംസി പിക്കപ്പ് ട്രക്ക് ഇവരുടെ കാറില്‍ വന്നിടിക്കുകയായിരുന്നു. എസ്പറാല്‍സ റോഡില്‍ 13900 ബ്ലോക്കിലായിരുന്നു സംഭവം.

കാറോടിച്ചിരുന്ന ക്രിസ്റ്റല്‍(16) സഹോദരന്‍ ആന്‍ഡ്രിസ്(15) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് പിന്‍സീറ്റിലുണ്ടായിരുന്ന മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പിക്കപ്പ് ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞു. സംഭവത്തിനു ശേഷം ഇയാള്‍ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു പോലീസ് ഇയാളുടെ ചിത്രവും പേരും പൊതുജനങ്ങളുടെ അറിവിനായി പരസ്യപ്പെടുത്തി. ഫൗസ്റ്റിനൊ മെംബ്രാനൊ റിവറാ എന്നാണ് പേരെന്ന്് പേീലീസ് പറഞ്ഞു. മരിച്ച രണ്ടു പേരും  റിച്ചാര്‍ഡസണിലെ ജൊജെ പിയേഴ്‌സ ഹൈസ്‌ക്കൂള്‍ൃ വിദ്യാര്‍ത്ഥികളാണ്.

റവറെയെ കുറഇച്ചു വിവരം ലഭിക്കുന്നവര്‍ ഡിറ്റക്ടീവ് കെന്നത്ത് വാട്‌സനെ 214 6710015 നമ്പറില്‍ വിളിച്ചു ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Related posts

Leave a Comment