92 കിലോ ചന്ദനവുമായി അഞ്ച് പേർ പിടിയിൽ

കൊച്ചി: നഗരത്തില്‍ പനമ്പള്ളി നഗറിലെ വീട്ടിൽ അനധികൃതമായി ചന്ദനം വിൽപന നടത്തുകയായിരുന്ന അഞ്ചുപേരെ ഫോറസ്റ്റ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് സംഘം റെയ്ഡ് ചെയ്തു. വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപ വിലമതിക്കുന്ന 92 കിലോ ചന്ദനമാണ് സംഘം പിടികൂടിയത്.

തൊടുപുഴ സ്വദേശി സാജു സെബാസ്റ്റ്യൻ, അടിമാലി സ്വദേശി നിഷാദ്, സാജൻ കെ.ജി, ഇടുക്കി ആനവിരട്ടിയിലെ റോയ്, കോഴിക്കോട് താമരശ്ശേരി സ്വദേശി സിനു തോമസ് എന്നിവരാണ് അറസ്റ്റിലായത്.

ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ മനു സത്യൻ പറയുന്നതനുസരിച്ച് സാജു സെബാസ്റ്റ്യനാണ് മുഖ്യ സൂത്രധാരന്‍. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ മേക്കപ്പാല പോലീസിന് കൈമാറി.

ഇടുക്കിയിലെ സ്വകാര്യ വ്യക്തികളിൽ നിന്നാണ് ചന്ദനം വാങ്ങിയതെന്നും വാങ്ങാൻ സാധ്യതയുള്ളവരുമായി ബന്ധപ്പെട്ടിരുന്നതായും പ്രതികൾ പറഞ്ഞു. സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എറണാകുളം ഫ്‌ളൈയിംഗ് സ്‌ക്വാഡിനെ വിവരമറിയിക്കുകയായിരുന്നു.

ഞങ്ങൾ വാങ്ങുന്നവരായി അഭിനയിച്ച് സംഘവുമായി ബന്ധപ്പെടുകയും ശനിയാഴ്ച രാവിലെ ചന്ദനമരങ്ങൾ കാണാൻ ക്ഷണിക്കുകയും ചെയ്തു. വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന ചന്ദനത്തടികൾ പരിശോധിച്ച് സ്ഥിരീകരണത്തിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. മരപ്പണിക്കാരെന്നു ധരിപ്പിച്ചു വീടു വാടകയ്ക്കെടുത്ത് ചന്ദന കച്ചവടം നടത്തിവരികയായിരുന്നു. ചന്ദനക്കടത്തില്‍ കൂടുതല്‍ പേരുള്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നതെന്നും, തുടരന്വേഷണം നടക്കുകയാണെന്നും മനു സത്യൻ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment