സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായി; തൃക്കാക്കരയിൽ എട്ട് സ്ഥാനാർത്ഥികൾ മത്സരിക്കും

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എട്ട് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന് ഉറപ്പായി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് സ്ഥാനാർത്ഥികളുടെ എണ്ണം വ്യക്തമായത്. യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസാണ് ബാലറ്റില്‍ മുന്നിലുള്ളത്. എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് രണ്ടാമതും, ബിജെപി സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണനാണ് മൂന്നാമത്.

ഇടത് സ്ഥാനാർത്ഥി ജോ ജോസഫിന്റെ അപരന്‍ ജോമോൻ ജോസഫ് അഞ്ചാം സ്ഥാനത്താണ്. അദ്ദേഹത്തിന് അനുവദിച്ച ചിഹ്നം കരിമ്പ് കർഷകന്റേതാണ്. അനിൽ നായർ, ബോസ്കോ കളമശ്ശേരി, മന്മഥൻ, സി.പി.ദിലീപ് നായർ തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്.

ഡോ. കെ. പദ്മരാജന്‍, ടോം കെ. ജോര്‍ജ്, ജോണ്‍ പെരുവന്താനം, ആര്‍. വേണുകുമാര്‍, ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി അജിത് പൊന്നേംകാട്ടില്‍, സിപിഎം ഡമ്മി സ്ഥാനാര്‍ഥി എന്‍. സതീഷ്, ബിജെപി ഡമ്മി സ്ഥാനാര്‍ഥി ടി.പി. സിന്ധുമോള്‍, സോനു അഗസ്റ്റിന്‍, യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അപര ഉഷ അശോക്, കെ.കെ. അജിത് കുമാര്‍ എന്നിവരുടെ പത്രികകള്‍ പിന്‍വലിക്കുകയോ തള്ളപ്പെടുകയോ ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Leave a Comment

More News