ആലപ്പുഴയിൽ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ; ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം

ആലപ്പുഴ: ആലപ്പുഴയിൽ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലുണ്ടായ അഗ്നിബാധ വന്‍ നാശനഷ്ടം വരുത്തിവെച്ചു. തലവടി പനയന്നാർകാവ് ജംക്‌ഷനു സമീപമുള്ള മാർജിൻ ഫ്രീ മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പറയുന്നത്. കടയിലെ ലക്ഷക്കണക്കിന് രൂപ വിലയുള്ള ഭൂരിഭാഗം സാധനസാമഗ്രികളും കത്തി നശിച്ചു. പുലര്‍ച്ചെ ആറു മണിക്ക് നടക്കാനിറങ്ങിയ ആളുകളാണ് മാര്‍ക്കറ്റിന് തീപിടിച്ച വിവരം ഉടമയെ അറിയിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ അണച്ചത്.

 

Leave a Comment

More News