കോട്ടയം : പി സി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പിസി ജോർജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അന്വേഷണ സംഘം ജോര്‍ജിന്റെ വീട്ടിലെത്തിയത്.
അന്വേഷണ സംഘം എത്തുമ്പോൾ പിസി ജോർജ് വീട്ടിലില്ലായിരുന്നു. അദ്ദേഹത്തിനു വേണ്ടിയുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി. ഈരാറ്റുപേട്ട പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.
അന്വേഷണസംഘം എത്തിയപ്പോള്‍ പി സി.ജോര്‍ജ് വീട്ടില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിനായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
അദ്ദേഹം പുറത്തേക്ക് പോയ സമയം ഉള്‍പ്പടെ പൊലീസ് പരിശോധിക്കുന്നുണ്ട്. പി സി. ജോര്‍ജിന്റെ സഹോദരന്റെ വീട്ടിലെത്തിയും അന്വേഷണസംഘം തിരച്ചില്‍ നടത്തിയിരുന്നു. പൂഞ്ഞാര്‍ മുന്‍ എംഎല്‍എയെ വിദ്വേഷ പ്രസംഗ കേസില്‍ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്നാണ് പൊലീസ് നേരത്തേ അറിയിച്ചിരുന്നത്.
എറണാകുളം ജില്ല സെഷന്‍സ് കോടതിയാണ് പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ഈ സാഹചര്യത്തില്‍ പാലാരിവട്ടം പൊലീസിന് ഇനി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാന്‍ കഴിയും. വെണ്ണലയില്‍ ഒരു ക്ഷേത്രത്തില്‍ നടന്ന പരിപാടിക്കിടെയാണ് പി സി ജോര്‍ജ് വിദ്വേഷ പരാമര്‍ശം ഉന്നയിച്ചത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news