തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കേരളവും പെട്രോൾ, ഡീസൽ വില കുറയ്ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്രമന്ത്രി നിർമല സീതാരാമൻ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സംസ്ഥാനവും ഇന്ധനവില കുറയ്ക്കുമെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുമെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയത് സ്വാഗതാർഹമാണെന്നും ധനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു
ഇന്ന് വൈകുന്നേരമാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഇന്ധന നികുതി കുറച്ചത്. പെട്രോളിന്റെ എക്സൈസ് തീരുവയില്‍ ഏട്ട് രൂപയും ഡീസലിന്റേതില്‍ ആറ് രൂപയുമാണ് കുറച്ചത്. ഇതോടെ രാജ്യത്ത് പെട്രോള്‍ ലിറ്ററിന് 9 രൂപ 50 പൈസയും ഡീസലിന് ഏഴ് രൂപയും കുറയും. കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 10 രൂപ 40 പൈസയും, ഡീസലിന് 7 രൂപ 37 പൈസയും കുറയും.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news