കുവൈറ്റില്‍ വേഷം മാറി ഭിക്ഷാടനം നടത്തിയ അദ്ധ്യാപികയെ നാടു കടത്തി

കുവൈറ്റ്: വേഷം മാറി ഭിക്ഷാടനം നടത്തിയതിന് കുവൈറ്റ് സർക്കാർ സ്‌കൂൾ അദ്ധ്യാപിക ധ്യാപകൻ അറസ്റ്റിൽ ഭിക്ഷാടനത്തിനിടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യൻ കെമിസ്ട്രി അദ്ധ്യാപികയാണ് അറസ്റ്റിലായത്. ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും കുവൈറ്റിൽ നിന്ന് നാടുകടത്തുകയും ചെയ്തു.

18 വർഷമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന അദ്ധ്യാപികയാണ് അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ കുവൈറ്റിൽ അധ്യാപകനാണ്. ദമ്പതികളുടെ മക്കൾ രാജ്യത്തെ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്നു. രാജ്യത്തുടനീളമുള്ള പള്ളികളിലും കടകളിലുമായിരുന്നു അദ്ധ്യാപിക ഭിക്ഷാടനം നടത്തിയിരുന്നത്.

ഭിക്ഷാടനം സംബന്ധിച്ച് ഒരു കുവൈറ്റ് പൗരന്‍ നല്‍കിയ പരാതി പിന്തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. മുഖം മറച്ചും തിരിച്ചറിയപ്പെടാത്ത തരത്തില്‍ സംശയകരമായ വസ്‍ത്രം ധരിച്ചുമായിരുന്നു ഇവര്‍ ഭിക്ഷാടനം നടത്തിയിരുന്നത്. ഇവരെ അറസ്റ്റ് ചെയ്‍ത് ചോദ്യം ചെയ്‍തപ്പോഴാണ് ദീര്‍ഘനാളായി സര്‍ക്കാര്‍ സ്‍കൂളിലെ അധ്യാപികയാണെന്ന് തിരിച്ചറിഞ്ഞത്.

തങ്ങള്‍ക്ക് ചില കുടുംബ പ്രശ്‍നങ്ങളും സാമ്പത്തിക പരാധീനതകളുണ്ടെന്നും ചോദ്യം ചെയ്യലില്‍ അധ്യാപിക വാദിച്ചു. എന്നാല്‍ ഇതും തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മികച്ച സാമ്പത്തിക ചുറ്റുപാടിലാണ് കുടുംബം ജീവിക്കുന്നതെന്നും നാട്ടില്‍ കെട്ടിടങ്ങളും വസ്‍തുവകകളും ഇവര്‍ക്കുണ്ടെന്നും അന്വേഷണത്തില്‍ തെളി‌ഞ്ഞു.

കൂടുതൽ വരുമാനമുണ്ടാക്കാനാണ് ഭിക്ഷാടനം നടത്തിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. അദ്ധ്യാപനത്തിന്റെ പ്രാധാന്യവും രാജ്യത്തെ നിയമങ്ങളുടെ ലംഘനവും കണക്കിലെടുത്ത് ഇവരെ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടര്‍ന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ഇവരെ നാടുകടത്തിയത്.

 

Print Friendly, PDF & Email

Leave a Comment

More News