ജൂൺ 1 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ പെയ്യാന്‍ സാധ്യതയെന്ന്

തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്ച മുതൽ ജൂൺ ഒന്ന് വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 29 മുതൽ മെയ് 30 വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട്കൂടിയ കനത്ത് മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അപകടകരമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

ലക്ഷദ്വീപ് തീരങ്ങളില്‍ മെയ് 29-30 തിയ്യതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശമായ കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.

പത്തനംതിട്ട, കൊല്ലം, കൊച്ചി, പാലക്കാട്, കണ്ണൂര്‍, ഇടുക്കി, എറണാകുളം, കോഴിക്കോട്, കാസര്‍കോട്, തിരുവനന്തപുരം, ആലപ്പുഴ, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

Print Friendly, PDF & Email

Leave a Comment

More News