മാധ്യമ പ്രവർത്തകർക്ക് അഭിമാനം പകരുന്ന പ്രസ് ക്ലബ് സമ്മേളനം ഇന്ന്

ഹ്യൂസ്റ്റൺ: സ്റ്റാഫോർഡ് അൺഫോർഗറ്റബിൾ മെമ്മറീസ് ഇവൻറ് സെന്ററിൽ ഇന്ന് നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ പ്രവർത്തകസമിതിയുടെ പ്രവർത്തനോദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

അമേരിക്കയിലെ യഥാർത്ഥ മാധ്യമ പ്രവർത്തകർക്ക് അഭിമാനം പകരുന്ന മറ്റൊരു സമ്മേളനത്തിനാണ് ഹ്യൂസ്റ്റൺ വേദിയാകുന്നത്.

കേരള നിയമസഭ സ്പീക്കർ എം. ബി രാജേഷിനു പുറമെ കൈരളി ന്യൂസ് എഡിറ്റർ പി.ആർ സുനിൽ, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്‌ജ്‌ കെ.പി ജോർജ്, മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് , ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് ഓഫ് ലോ (No.3 ) ജഡ്‌ജ്‌ ജൂലി മാത്യു, സ്റ്റാഫോർഡ് സിറ്റി പ്രൊടെം മേയർ കെൻ മാത്യു എന്നിവർ പങ്കെടുക്കുന്ന സമ്മേളനം എന്ത് കൊണ്ടും വ്യത്യസ്ഥമായിരിക്കും.വിവിധ കലാപരിപാടികൾ ഇതോടൊപ്പം നടക്കും

അതിരുകളില്ലാത്ത വാർത്താസംഭരണ ദൗത്യവുമായി ലോകംചുറ്റിയിരുന്ന വടക്കെ അമേരിക്കയിലെ മലയാള മാധ്യമ പ്രവർത്തകരെ കെട്ടുറപ്പിന്റെ മതിൽകെട്ടിലാക്കുകയായിരുന്നു ഒന്നര പതിറ്റാണ്ടു മുൻപ് രൂപമെടുത്ത ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക. 2006 ൽ ന്യൂയോർക്കിൽ തുടക്കമിട്ട ഈ സംഘടനയാണ് വിശാലമായ ഈ രാജ്യത്തെ ചെറുസമൂഹമായ മലയാളികളെ അതിലും പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ഒരുനൂലിൽ കോർത്തിണക്കിയത് .

കാലം പിന്നട്ടപ്പോൾ ഒരുമയുടെ ഉണർത്തുപാട്ടിലൂടെ നേടിയ വളർച്ചയുടെ ചരിത്രമാണ് ഇന്ത്യ പ്രസ് ക്ലബ് എഴുതിച്ചേർത്തിരിക്കുന്നത്. അമേരിക്കയിലെ ഏതു സംഘടനകളുമായി തുലനം ചെയ്താലും ഇന്ത്യ പ്രസ് ക്ലബ്ബിന്റെ തട്ട് താണുതന്നെയിരിക്കും. ആ സംഘടനാ മികവാണ് ഇന്ത്യ പ്രസ് ക്ലബ്ബിനെ മറ്റു സംഘടനകളിൽ നിന്ന് വേറിട്ടു നിർത്തുന്നത് .

ഒൻപത് രാജ്യാന്തര മാധ്യമ സമ്മേളനങ്ങൾ, മാധ്യമ രംഗത്തെ ശ്രദ്ധേയമായ ഇടപെടലിനും സംഭാവനക്കും ആദരവർപ്പിക്കുന്ന മാധ്യമശ്രീ , മാധ്യമരത്‌ന പുരസ്‌കാരങ്ങൾ , ദുരിതമനുഭവിക്കുന്ന കേരളത്തിലെ പത്രപ്രവർത്തകർക്ക് നൽകുന്ന കൈത്താങ് , ഉന്നതനിലവാരമുള്ള ജേർണലിസ്റ്റുകളെ വാർത്തെടുക്കാനായി സ്റ്റെപ്പ് പദ്ധതി, മലയാളി സംഘടനകളെ ഒരു കുടകീഴിൽ അണിനിരത്തി റൗണ്ട് ടേബിൾ കോൺഫെറെൻസുകൾ സർവോപരി മലയാളി സമൂഹത്തിന് പകർന്നു നൽകിയ മാധ്യമ ഉൾക്കാഴ്ച എന്നിവയാണ് ഇന്ത്യ പ്രസ് ക്ലബ് നൽകിയ സംഭാവനകളുടെ നഖചിത്രം.

ഇനിയും മുന്നേറണമെന്ന ആഗ്രഹം നിലനിൽക്കുമ്പോഴും ഇതുവരെ കൈവരിച്ചതിൽ ആത്മാഭിമാനം അർപ്പിക്കുകയാണ് ഇന്ത്യ പ്രസ് ക്ലബ് . മുന്നിൽ കാണുന്ന കാലത്തേക്കുള്ള യാത്രയിൽ ഈ വിശ്വാസമാണ് ഞങ്ങളുടെ വിജയക്കുതിപ്പിന്റെ ശക്തി സ്രോതസ്.

സുനിൽ തൈമറ്റം – പ്രസിഡന്റ് , രാജു പള്ളത്ത് -സെക്രട്ടറി , ഷിജോ പൗലോസ് ( ട്രഷറർ ), ബിജു സക്കറിയ -വൈസ് പ്രസിഡന്റ് , സുധ പ്ലക്കാട്ട് – ജോയിൻറ് സെക്രട്ടറി , ജോയ് തുമ്പമൺ -ജോയിൻറ് ട്രഷറർ , ജോർജ് ചെറായിൽ – ഓഡിറ്റർ , സുനിൽ ട്രൈസ്റ്റാർ -പ്രസിഡന്റ് ഇലെക്ട്, ബിജു കിഴക്കേകൂറ്റ്‌ – അഡ്വൈസറി ബോർഡ് ചെയർമാൻ, എന്നിവരടങ്ങുന്ന ദേശീയ പ്രവർത്തക സമിതി ചടങ്ങിന് നേതൃത്വം നൽകുന്നു .

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് ജോർജ് തെക്കേമല, വൈസ് പ്രസിഡന്റ് – ജോൺ ഡബ്ല്യൂ വർഗീസ്, സെക്രട്ടറി ഫിന്നി രാജു, ട്രഷറർ മോട്ടി മാത്യു, ജോയിൻറ് ട്രഷറർ- ജോയ്‌സ് തോന്നിയാമല എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പ്രവർത്തനോത്ഘാടനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം 305 776 7752, രാജു പള്ളത്ത് 732 429 9529 , ഷിജോ പൗലോസ് 201 238 9654; ജോർജ് തെക്കേമല 8326924726, ഫിന്നി രാജു 832 646-9078; മോട്ടി മാത്യു – (713) 231-3735

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News