ഹൈക്കോടതി വിധിയെ മറികടന്ന് തീര്‍ത്ഥപാദ മണ്ഡപം കൈയ്യടക്കിയെ സര്‍ക്കാരിന്റെ നടപടിയെ അപലപിച്ച് കുമ്മനം

തിരുവനന്തപുരം: ഹൈക്കോടതി വിധിയെ മറികടന്ന് തീര്‍ത്ഥപാദ മണ്ഡപം കൈയ്യടക്കിയെ സര്‍ക്കാരിന്റെ നടപടിയെ കുമ്മനം രാജശേഖരന്‍ അപലപിച്ചു. സര്‍ക്കാര്‍ ചെയ്ത തെറ്റിന് ജനങ്ങളോട് മാപ്പ് പറയണമെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു.

കേരള ജനത നെഞ്ചിലേറ്റിയ ആത്മീയ ഗുരുവായ ചട്ടമ്പി സ്വാമിയുടെ പേരിൽ അരനൂറ്റാണ്ടായി പ്രവർത്തിക്കുന്ന തലസ്ഥാനത്തെ തീർഥപാദ മണ്ഡപം സർക്കാർ ഏകപക്ഷീയമായാണ് ഏറ്റെടുത്തത്. ചട്ടമ്പിസ്വാമി ക്ഷേത്ര മണ്ഡപം കൊട്ടിയടച്ചു താഴിട്ടുപൂട്ടി. തന്മൂലം പൂജ മുടങ്ങി. നിത്യേന സമ്മേളിച്ചുകൊണ്ടിരുന്ന ഭക്തജനങ്ങളെ ഇറക്കിവിട്ട ശേഷം തീർത്ഥപാദ മണ്ഡപം പോലീസ് കസ്റ്റഡിയിൽ എടുത്തു. ചട്ടമ്പി സ്വാമികൾക്ക് ജന്മം നൽകിയ തലസ്ഥാന നഗരിയിൽ ആ മഹാത്മാവിന്റെ പാവന സ്മരണ നിലനിൽക്കുന്ന സ്ഥാപനം എല്ലാ വിധ മര്യാദകളും നിയമങ്ങളും ലംഘിച്ചാണ് സർക്കാർ ഏറ്റെടുത്തത്. വ്യാപകവും ശക്തവുമായ പ്രതിഷേധം ഉണ്ടായിട്ടും ഭക്തരുടെ വികാരങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് പോലീസ് രാജ് ഏർപ്പെടുത്തി.

ഉച്ചനീചത്വങ്ങൾക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിക്കുകയും ആധ്യാത്മിക ധാർമ്മിക ഉന്നതിക്ക് അക്ഷീണം പ്രവർത്തിക്കുകയും ചെയ്ത ചട്ടമ്പി സ്വാമികളോട് സർക്കാർ കാട്ടിയ നിന്ദ ഒരിക്കലും കേരള സമൂഹം പൊറുക്കില്ല. ആരാധനയും ധർമ്മ പ്രചരണവും തടഞ്ഞുകൊണ്ട് തീർത്ഥപാദ മണ്ഡപം ഏറ്റെടുത്ത നടപടിക്കെതിരെ ധർമ്മ സ്നേഹികൾ നടത്തിയ പോരാട്ടത്തിന്റെയും പ്രാർത്ഥനയുടെയും വിജയമാണ് കോടതി വിധിയെന്ന് കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News