ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനും പത്തനം‌തിട്ട ജില്ലാ കലക്ടറ് ദിവ്യാ അയ്യര്‍ക്കും കൊവിഡ്-19 പൊസിറ്റീവ് സ്ഥിരീകരിച്ചു; ഇരുവരുടെയും പൊതുപരിപാടികള്‍ മാറ്റി വെച്ചു

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനും പത്തനംതിട്ട ജില്ലാ കലക്‌ടർ ദിവ്യ എസ്. അയ്യർക്കും കോവിഡ്-19 പോസിറ്റീവ് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇരുവരും ക്വാറന്‍റൈനില്‍ പ്രവേശിച്ചു. ഇന്ന് (ഞായറാഴ്‌ച) നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മുന്‍‌കൂട്ടി നിശ്ചയിച്ചിരുന്ന ഇരുവരുടെയും പൊതുപരിപാടികള്‍ മാറ്റി വെച്ചു.

സംസ്ഥാനത്ത് പത്ത് ദിവസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍. അതേസമയം സംസ്ഥാനത്ത് ഇപ്പോള്‍ പടരുന്നത് ഒമിക്രോണ്‍ വകഭേദമാണെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Comment

More News