ബി.ജെ.പിയുടെ മതഭ്രാന്ത് ആഗോളതലത്തിൽ ഇന്ത്യയുടെ നില തകർത്തു: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബി.ജെ.പിയുടെ ലജ്ജാകരമായ മതാന്ധത ഇന്ത്യയെ ഒറ്റപ്പെടുത്തുക മാത്രമല്ല, ആഗോളനിലവാരം തകർക്കുകയും ചെയ്തതായി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു.

“ആന്തരികമായി വിഭജിക്കപ്പെട്ടാൽ, ഇന്ത്യ ബാഹ്യമായി ദുർബലമാകുന്നു. ബിജെപിയുടെ ലജ്ജാകരമായ മതാന്ധത നമ്മെ ഒറ്റപ്പെടുത്തുക മാത്രമല്ല, ആഗോളതലത്തിൽ ഇന്ത്യയുടെ നിലയ്ക്ക് കോട്ടം വരുത്തുകയും ചെയ്തു,” ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

പ്രവാചകൻ മുഹമ്മദ് (സ) ക്കെതിരെ രണ്ട് ബി.ജെ.പി ഭാരവാഹികൾ നടത്തിയ വിവാദ പരാമർശങ്ങളിൽ അന്താരാഷ്ട്ര രോഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

Leave a Comment

More News