രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് ഇന്നും തുടരും; ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ്

എറണാകുളം: നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസില്‍ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഇന്നും തുടരും. രഹസ്യമൊഴി നൽകിയ ശേഷം കേസുമായി ബന്ധപ്പെട്ട കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് അവര്‍ പറഞ്ഞു. സ്വപ്‌നയുടെ ജീവന് ഭീഷണിയുണ്ടെന്ന് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സ്വപ്‌നയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ മജിസ്‌ട്രേറ്റ് കോടതിയോട് നിർദേശിച്ചത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി നടത്തുന്ന അന്വേഷണത്തിലും സ്വപ്‌നയുടെ രഹസ്യ മൊഴിക്ക് പ്രാധാന്യമുണ്ട്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ കേന്ദ്ര ഏജൻസികൾ സമ്മർദം ചെലുത്തിയെന്ന് സ്വപ്നയുടേതായി പുറത്തു വന്ന ശബ്‌ദരേഖ പൊലീസിൻ്റെ പ്രേരണയിലാണെന്ന് സ്വപ്‌ന തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്‍റെ പങ്കുള്‍പ്പടെ നിരവധി കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കിയിരുന്നു.

എം ശിവശങ്കറിന്‍റെ ആത്മകഥ പ്രസിദ്ധീകരിച്ചതിന് പിന്നലെയാണ് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സ്വപ്‌നസുരേഷ് മാധ്യമങ്ങളുടെ മുല്‍പിലെത്തിയത്. ഇതേ തുടര്‍ന്നാണ് അന്വേഷണ ഏജന്‍സികള്‍ കേസില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയത്.

Print Friendly, PDF & Email

Leave a Comment

More News