ഡാളസ്: ഡാളസ് കൗണ്ടിയില്‍ 2022ലെ ആദ്യത്തെ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചതായി ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് വാംഗ് പ്രസ്താവിച്ചു.
ജൂണ്‍ 7 ചൊവ്വാഴ്ചയായിരുന്നു ഔദ്യോഗിക അറിയിപ്പുണ്ടായത്. മങ്കിപോക്‌സ് രോഗം വ്യാപകമായ ഒരു രാജ്യത്തില്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി എത്തിയ ആളിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഇതിനെക്കുറിച്ച് ഭീതി വേണ്ടെന്നും, പൊതു ജനങ്ങള്‍ക്കു ഭീഷിണിയില്ലെന്നും ഡയറക്ടര്‍ പറഞ്ഞു.
സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവിന്‍ഷ്യല്‍ ഡാറ്റ പ്രകാരം, അമേരിക്കയില്‍ ഇതുവരെ 32 മങ്കിപോക്‌സ് രോഗികളെയാണ് കണ്ടെത്തിയിരിക്കുന്നത്.
ഈ വര്‍ഷം ആദ്യമായാണ് മങ്കിപോക്‌സ് വൈറസ് കണ്ടെത്തിയതെങ്കിലും ഒരു വര്‍ഷം മുമ്പ് ഡാളസ് ആശുപത്രികളില്‍ ഇതേ വൈറസ് ബാധിച്ച സെന്‍ട്രല്‍ ആന്റ് വെസ്റ്റ് ഏഷ്യയില്‍ നിന്നുള്ളവരെ ചികിത്സിച്ചിരുന്നതായി ടെക്‌സസ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന് ലഭ്യമായ കണക്കുകളനുസരിച്ച് മെയ് 13 മുതല്‍ ജൂണ്‍ 2 വരെ 800 രോഗികളിലാണ് വിവിധ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news