കൗമാരക്കാരുടെ ലൈംഗികത: പ്രത്യാഘാതവും അവബോധവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി

എറണാകുളം: കൗമാരപ്രായക്കാർക്കിടയിൽ ലൈംഗികബന്ധം വർധിക്കുന്നുണ്ടെന്നും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അവബോധം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ഹൈക്കോടതി. പോക്സോ നിയമവും പീഡനക്കേസുകളിൽ കുടുങ്ങിയാലുള്ള ശിക്ഷയും പഠിപ്പിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു.

പോക്സോ കേസിലെ പ്രതിയുടെ ജാമ്യപേക്ഷ പരിഗണിക്കവെയാണ് സുപ്രധാനമായ നിര്‍ദേശം ഹൈക്കോടതി മുന്നോട്ട് വച്ചത്. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പിനോടും സി.ബി.എസ്.ഇയോടും കോടതി നിര്‍ദേശിച്ചു. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നവരില്‍ കൂടുതലും സ്‌കൂള്‍ കുട്ടികളോ ചെറുപ്രായത്തിലുള്ളവരോ ആണ്.

എന്നാൽ, ഇത്തരം കേസുകളിൽ വിദ്യാർഥികൾക്കിടയിൽ നിയമാവബോധം സൃഷ്ടിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. ഹർജിയിൽ കോടതി സ്വമേധയാ കെൽസയെ (കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി) കക്ഷി ചേർത്തു. ഹർജി ഓഗസ്റ്റ് 31ലേക്ക് മാറ്റി.

 

Print Friendly, PDF & Email

Leave a Comment

More News