രണ്ടു മുതല്‍ നാലു വയസു വരെയുള്ള കുട്ടികള്‍ മാസ്‌ക്ക് ധരിക്കേണ്ടതില്ലെന്നു ന്യൂയോര്‍ക്ക് മേയര്‍

ന്യൂയോര്‍ക്ക് : രണ്ടു വയസ്സു മുതല്‍ നാലു വയസ്സുവരെയുള്ള കുട്ടികളെ മാസ്‌ക്ക് ധരിക്കുന്നതില്‍ നിന്നും ഒഴിവാക്കിയതായി ന്യൂയോര്‍ക്ക് മേയര്‍ ആഡംസ് ജൂണ്‍ 9 വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

ന്യൂയോര്‍ക്ക് സിറ്റിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് വ്യാപനത്തില്‍ 26 ശതമാനം വരെ കുറവുണ്ടായതായി മേയര്‍ പറഞ്ഞു. അറിയിച്ചു. അതോടൊപ്പം വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ 5 വയസ്സിനു താഴെയുള്ള കുട്ടികള്‍ മാസ്‌ക്കു ധരിക്കുന്നതിനു തീര്‍ത്തും എതിരായ നിലപാടാണു സ്വീകരിച്ചിരിക്കുന്നത്.

രണ്ടാഴ്ച കൂടി സ്‌കൂള്‍ അടക്കുന്നതിനു ശേഷിച്ചിരിക്കെയാണു മേയറുടെ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന കുറവ് മാസ്‌ക്ക് ഒഴിവാക്കുന്നതിന് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നു.

കുട്ടികള്‍ക്കു രോഗത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലം വിദ്യാലയങ്ങളാണെന്ന് ആരോഗ്യവകുപ്പു അധികൃതരും പറയുന്നു.

കുട്ടികളെ മാസ്‌ക്ക് ധരിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു രക്ഷിതാക്കളും പ്രകടനവും പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News