എയർപോര്‍ട്ട് സീനിയർ സെക്കന്ററി സി.ബി.എസ്.ഇ സ്കൂള്‍ വിദ്യാർഥികളുടെ വെള്ളിയാഴ്ച ജുമുഅ നിഷേധിക്കുന്നത് ഭരണഘടന വിരുദ്ധം: എസ്.ഐ.ഒ

എയർപോര്‍ട്ട് അതോറിറ്റിക്ക് കീഴിലുള്ള സീനിയർ സെക്കന്ററി സി.ബി.എസ്.ഇ സ്കൂള്‍ ഇസ്ലാം മത വിശ്വാസികളുടെ നിർബന്ധ കർമ്മമായ വെള്ളിയാഴ്ചയിലെ ജുമുഅ നിഷേധിക്കുന്നത് ഭരണഘടന നൽകുന്ന മൗലികാവകാശത്തിന്റെ ലംഘനവും ഇസ്ലാമോഫോബിയയുടെ പ്രത്യക്ഷ ഉദാഹരണവുമാണെന്ന് എസ്.ഐ.ഒ അഭിപ്രായപ്പെട്ടു.

ഇസ്‌ലാം മത വിശ്വാസത്തിനും ആചാരങ്ങൾക്കും ചിഹ്‌നങ്ങൾക്കുമെതിരെ നടക്കുന്ന വംശീയ ആക്രമണത്തിന്റെ തുടർച്ചയായാണ് ഈ ജുമുഅ നിഷേധത്തെയും കാണേണ്ടത്. ഒരു മതത്തോടുള്ള സ്കൂള്‍ മാനേജ്മെന്റിന്റെ പ്രകടമായ വിവേചനമാണിതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും എസ്. ഐ.ഒ പ്രസ്താവനയിൽ പറയുന്നു.

എത്രയും പെട്ടെന്ന് സ്കൂൾ മാനേജ്‌മെന്റ് മുസ്ലിം വിദ്യാർത്ഥികളുടെ ഭരണഘടനാ അവകാശത്തെ അംഗീകരിച്ച് തെറ്റ് തിരുത്തണമെന്നും, അല്ലാത്തപക്ഷം ഭരണഘടനയിൽ വിശ്വസിക്കുന്ന മുഴുവൻ ജനാധിപത്യ വിശ്വാസികളെയും അണിനിരത്തി വൻ പ്രക്ഷോഭത്തിന് എസ്.ഐ.ഒ നേതൃത്വം നൽകുമെന്നും ജില്ലാ സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു.

എസ്. ഐ. ഒ ജില്ലാ പ്രസിഡന്റ് അൻഫാൽ ജാൻ, സെക്രട്ടറി മുബാരിസ്.യു , ജോയിന്റ് സെക്രട്ടറിമാരായ അസ്‌ലം പടിഞ്ഞാറ്റുമുറി, സഹൽ ബാസ്, ഷിബിലി മസ്ഹർ എന്നിവർ സംസാരിച്ചു

Print Friendly, PDF & Email

Related posts

Leave a Comment