നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യൂ: ജുമാ മസ്ജിദിൽ വന്‍ പ്രതിഷേധം

ന്യൂദൽഹി: മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്ത ബിജെപി വക്താവ് നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ജുമാമസ്ജിദിന് പുറത്ത് പ്രതിഷേധം. പ്ലക്കാർഡുകളുമേന്തി നൂറുകണക്കിന് ആളുകൾ ശർമ്മയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചു.

കുറച്ച് സമയത്തിന് ശേഷം പ്രകടനക്കാരിൽ ചിലർ സ്ഥലം വിട്ടപ്പോൾ മറ്റുള്ളവർ പ്രതിഷേധം തുടർന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി, വിവാദ പുരോഹിതൻ യതി നരസിംഹാനന്ദ് എന്നിവരുൾപ്പെടെ 31 പേർക്കെതിരെ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും വിദ്വേഷം പ്രചരിപ്പിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് മുൻ ബിജെപി വക്താവ് നൂപുർ ശർമയ്‌ക്കെതിരെ പ്രത്യേക കേസെടുക്കുകയും ചെയ്തു.

സോഷ്യൽ മീഡിയ വിശകലനത്തിന് ശേഷം ബുധനാഴ്ചയാണ് രണ്ട് എഫ്‌ഐആറുകളും രജിസ്റ്റർ ചെയ്തതെന്ന് അവർ പറഞ്ഞു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഡൽഹി ബിജെപി മീഡിയ യൂണിറ്റ് മുൻ മേധാവി നവീൻ കുമാർ ജിൻഡാൽ, മാധ്യമ പ്രവർത്തക സബ നഖ്വി എന്നിവരെ എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News