മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകൾ സംശയത്തിന്റെ നിഴലിലാണെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്

ആലപ്പുഴ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാൻ അർഹതയില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ആലപ്പുഴയിൽ പറഞ്ഞു. മുഖ്യമന്ത്രി സത്യസന്ധത തെളിയിക്കണം. അദ്ദേഹത്തിന്റെ വിദേശ യാത്രകൾ സംശയത്തിന്റെ നിഴലിലാണെന്നും ആഭ്യന്തര വകുപ്പിലും പോലീസിലും ഷാ കിരണിന്റെ പങ്ക് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അല്പമെങ്കിലും ധാർമിക ബോധമുണ്ടെങ്കിൽ രാജിവെക്കണം. മടിയിൽ കനമില്ലാത്തതിനഅല്‍ വഴിയിൽ പേടിക്കേണ്ടതില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്താന്‍ ഇടനിലക്കാരെ നിയോഗിച്ചതോടെ ആ വാക്കുകള്‍ അര്‍ത്ഥശൂന്യമാണെന്ന് തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സ്വപ്ന വെളിപ്പെടുത്തിയത് മുഖ്യമന്ത്രിക്ക് മാത്രമല്ല സി.പി.എമ്മിനും തിരിച്ചടിയാണെന്ന് കൃഷ്ണദാസ് ആരോപിച്ചു.

ബിലിവേഴ്‌സ് ചര്‍ച്ച് മുഖേന പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് കോടികള്‍ കടത്തിയെന്ന വെളിപ്പെടുത്തല്‍ ഗുരുതരമാണെന്നും അതിനെ സംബന്ധിച്ചും കാര്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സമരം ശക്തമാക്കും. 13ന് ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ തുടര്‍ സമര പരിപാടികള്‍ തീരുമാനിക്കുമെന്നും കൃഷ്ണദാസ് ആലപ്പുഴയിൽ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News