25 പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു അനുമതി ആവശ്യപ്പെട്ട് അറ്റോർണി ജനറൽ കോടതിയിൽ

ഒക്കലഹോമ: ഒക്ലഹോമ ജയിലിൽ വധശിക്ഷ കാത്തു കഴിയുന്ന 25 പേരുടെ ശിക്ഷ നടപ്പാക്കുന്നതിനുള്ള തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട്ന അറ്റോർണി ജനറൽ സംസ്ഥാനത്തെ ഉയർന്ന അപ്പീൽസ് കോടതിയിൽ ജൂൺ 10 വെള്ളിയാഴ്ച അപേക്ഷ സമർപ്പിച്ചു

.മാരകമായ വിഷം കുത്തിവെച്ച് കൊല്ലുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെഡറൽ കോടതിയിൽ സമർപ്പിച്ച 25 പേരുടെയും വ്യക്തിഗത ഹർജികൾ തള്ളിയതോടെയാണ് വധ ശിക്ഷയുമായി മുന്നോട്ടു പോകാൻ അറ്റോർണി ജനറൽ ജോൺ ഒ കോണർ തീരുമാനിച്ചത് ,

ആദ്യ വധശിക്ഷ നടപ്പാക്കേണ്ടത് 1997 ൽ ചോക്റ്റോയിൽ മയക്കുമരുന്നു വാങ്ങുന്നതിനു അമ്പതു ഡോളർ നല്കാൻ വിസമ്മതിച്ച സഹപ്രവർത്തകനെ ചുറ്റികകടിച്ചു കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്‌ വിധിക്കപെട്ട ജെയിംസ് കോഡിങ്ട്ടന്റേത് ഓഗസ്റ് ആദ്യ വാരവും തുടർന്ന് ഓരോ ആഴ്ച ഇടവിട്ടും വേണമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഓഫ് കറക്ഷൻസ് ആവശ്യപ്പെട്ടിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News