ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഉപരോധിച്ചു

ഉപരോധം സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ വീട് തകർത്ത ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് റയിൽവേ സ്റ്റേഷൻ ഉപരോധിചു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ ഉപരോധം ഉദ്ഘാടനം ചെയ്തു. പ്രവാചക നിന്ദക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ ഉയരുകയാണ്. ഇതിനെ ബുൾഡൊസർ രാഷ്ട്രീയം കൊണ്ട് നേരിടാനാണ് സംഘപരിവാർ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അഫ്രീൻ ഫാത്തിമയുടെ കുടുംബത്തിനു നേരെ ഉണ്ടായിട്ടുള്ള അതിക്രമം.. ഇതിനെതിരെ തെരുവിൽ പ്രക്ഷോഭം തീർക്കാൻ ആണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് തീരുമാനിച്ചിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ മുനീബ് എലങ്കമൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ദേശീയ സെക്രട്ടറി വസീം ആർ. എസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ലത്തീഫ് പി. എച് സംസാരിച്ചു.തബ്ഷീറ സുഹൈൽ സ്വാഗതം പറഞ്ഞു.

മുതലക്കുളം മൈതാനിയുടെ പരിസരത്തു നിന്ന് പ്രകടനം ആരംഭിച്ചു. റെയിൽവേ സ്റ്റേഷന് ഉള്ളിൽ കടന്ന പ്രവർത്തകർ അര മണിക്കൂറോളം റെയിൽവേ ട്രാക്കിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി, വൈസ് പ്രസിഡന്റ്‌മാരായ സജീർ ടി. സി അഫീഫ്, സെക്രട്ടറിമാരായ മുജാഹിദ് മേപ്പയ്യൂർ, ആയിഷ മന്ന, സമീഹ, ആയിഷ ആദിൽ, മുബഷിർ എന്നിവർ നേതൃത്വം കൊടുത്തു.

ഉപരോധത്തിൽ പോലീസ് ആറോളം നേതാക്കൾക്ക് എതിരെ കേസ് എടുത്തു.

Print Friendly, PDF & Email

Leave a Comment

More News