മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ കയറി യൂത്ത് കോൺഗ്രസ് പ്രതിഷേധം; ഇത് ഭീകര പ്രവർത്തനമാണെന്ന് സി.പി.എം

കണ്ണൂര്‍: തിങ്കളാഴ്ച കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം നേരിടേണ്ടി വന്നു. മുഖ്യമന്ത്രി രാജിവെയ്ക്കുക എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. ഇന്ന് (തിങ്കളാഴ്ച ഉച്ചയ്ക്ക് 3:30നാണ് സംഭവം. അവരിൽ ഒരാൾ കറുത്ത ഷർട്ട് ധരിച്ച് അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. ഇത് ഭീകര പ്രവര്‍ത്തനമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വിശേഷിപ്പിച്ചു. പ്രകടനക്കാരെ തള്ളിമാറ്റുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ.കെ നവീൻ കുമാർ അടക്കം മൂന്ന് പേരാണ് പ്രതിഷേധിച്ചത്. ഇവരെ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജൻ തട്ടിമാറ്റുന്നത് പുറത്തുവന്ന വീഡിയോ ദൃശ്യത്തിൽ വ്യക്തമാണ്. ഇ.പി ജയരാജന്‍ പ്രതിഷേധക്കാരെ കൈയേറ്റം ചെയ്‌തായി യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിഷേധിച്ചത്. വിമാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചാണ് പ്രവർത്തകർ വിമാനത്തിൽ കയറിയത്. മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി പൊലീസ് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരുന്നത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കണ്ണൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. എന്നാല്‍, ആശുപത്രി ആവശ്യം പറഞ്ഞാണ് പ്രതിഷേധക്കാര്‍ യാത്രയ്ക്ക് അനുമതി നേടിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment