സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ വിവരങ്ങള്‍ക്ക് ആധികാരിതയില്ല; എല്ലാം വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിൽ ദുരൂഹതകളുണ്ടെന്നും, അവര്‍ പറയുന്ന കാര്യങ്ങള്‍ അപ്പാടെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

പിണറായി വിജയന്റെ മകൾ ഷാർജയിൽ കമ്പനി തുടങ്ങാൻ പദ്ധതിയിട്ടിരുന്നതായി സ്വപ്ന നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ടെന്നാണ് അവര്‍ തന്നെ പറയുന്നത്. ഈ വിഷയം ഏറ്റെടുത്ത് കോൺഗ്രസ് ആഘോഷിക്കാന്‍ പോകുന്നില്ലെന്നും, അവര്‍ നല്‍കിയ വിവരങ്ങൾ എത്രത്തോളം വിശ്വസനീയമാണെന്ന് അറിയില്ലെന്നുമായിരുന്നു വിഡി സതീശന്റെ പ്രതികരണം.

സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങള്‍ അത് ഗൗരവമുള്ള വിഷയമാണെന്നും സതീശൻ പറഞ്ഞു. അതേക്കുറിച്ച് പ്രതികരിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. ഇത്തരം ആളുകള്‍ പറയുന്നത് മുഖവിലയ്ക്കെടുത്ത് ആഘോഷിക്കേണ്ട കാര്യമില്ല. ഗൗരവമായ വിഷയം വരുമ്പോള്‍ അതില്‍ അന്വേഷണം നടത്തെണ്ടത് ആവശ്യമാണ്.

എന്നാല്‍ സ്വപ്‌നയുടെ സത്യവാങ്മൂലത്തില്‍ സിപിഎമ്മോ മുഖ്യമന്ത്രിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണമറിയാന്‍ താല്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ സ്വപ്‌ന സുരേഷ് ഉത്രയും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അതിന്‍മേല്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല എന്നതാണ് ഞങ്ങള്‍ ചോദിക്കുന്നത്.

സെഷന്‍സ് 340-1 അനുസരിച്ച് മുഖ്യമന്ത്രിക്ക് ഇതേ കോടതിയില്‍ പരാതി നല്‍കാം. ഈ മൊഴി കളവാണെന്ന് തെളിയിച്ചാല്‍ 193ാം വകുപ്പ് അനുസരിച്ച് അവരെ ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിക്കാം. പക്ഷെ ഇതുവരെ അനങ്ങിയിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News