ഹൈദരാബാദിൽ കോൺഗ്രസ് പ്രതിഷേധം അക്രമാസക്തമായി; നിരവധി പേർ അറസ്റ്റിൽ

ഹൈദരാബാദ്: വ്യാഴാഴ്ച രാജ്ഭവൻ ഉപരോധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തതോടെ പ്രതിഷേധം സംഘർഷഭരിതമായി. രാജ്ഭവനിലേക്കുള്ള വഴികൾ പോലീസ് തടഞ്ഞതോടെ കോൺഗ്രസ് പ്രവർത്തകർ ഇരുചക്ര വാഹനത്തിന് തീയിടുകയും ടിഎസ്ആർടിസി ബസുകളുടെ ചില്ലുകൾ തകർക്കുകയും ചെയ്തു.

തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളെ അനുനയിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിച്ച പോലീസുമായി വാഗ്വാദത്തിലേർപ്പെട്ട കോൺഗ്രസ് നേതാവ് രേണുക ചൗധരിയെ പോലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ അവർ എതിർക്കുകയും ഒരു പോലീസ് സബ് ഇൻസ്‌പെക്ടറുടെ കോളറില്‍ പിടിച്ചു വലിക്കുകയും ചെയ്തു.

തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡി, സിഎൽപി നേതാവ് മല്ലു ഭട്ടി വിക്രമാർക, ഗീതാ റെഡ്ഡി, പ്രതിഷേധിച്ച മറ്റ് നേതാക്കളെ അറസ്റ്റ് ചെയ്യുകയും നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

പാർട്ടി നേതാവ് രാഹുൽ ഗാന്ധിയെ ഇ ഡി മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് രാജ്ഭവൻ ഉപരോധത്തിന് ആഹ്വാനം ചെയ്തത്.

തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (ടിപിസിസി) ആഹ്വാനം കണക്കിലെടുത്ത് രാജ്ഭവന് പരിസരത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. രാജ്ഭവന് ചുറ്റും പ്രതിഷേധക്കാർ തടിച്ചുകൂടുന്നത് തടയാൻ വൻ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു.

പഞ്ചഗുട്ടയിലെ രാജീവ് ഗാന്ധി പ്രതിമയിൽ നിന്ന് രാജ്ഭവനിലേക്ക് റാലി നടത്തുമെന്ന് ടിപിസിസി പ്രസിഡന്റ് എ.രേവന്ത് റെഡ്ഡി അറിയിച്ചു. എന്നാൽ, രാജ്ഭവനിൽ റാലിക്കോ പ്രതിഷേധത്തിനോ അനുമതിയില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതിഷേധക്കാർ എത്താതിരിക്കാൻ രാജ്ഭവനിലേക്കുള്ള റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News