കെ.ഇ.സി ബിസിനസ് എക്സലന്‍സ് അവാര്‍ഡ് – 2022 ബ്രോഷര്‍ പ്രകാശനം ചെയ്തു

കെ.ഇ.സി ബിസിനസ് എക്സലന്‍സ് അവാര്‍ഡ് – 2022 ബ്രോഷര്‍ ടി എൻ പ്രതാപന്‍ എം പി പ്രകാശനം നിർവ്വഹിക്കുന്നു

ദോഹ: ഖത്തറിലെ വിവിധ സംരംഭക മേഖലയിൽ കഴിവ് തെളിയിച്ച മലയാളികളായ മികച്ച സംരംഭകരെ കണ്ടെത്തി അവരുടെ പ്രവർത്തന മേഖലയെ ആദരിക്കുന്ന ബിസിനസ് എക്സലന്‍സ് അവാര്‍ഡിന്റെ ബ്രോഷര്‍ പ്രകാശനം ടി.എൻ പ്രതാപൻ എം.പി. നിർവ്വഹിച്ചു.

കേരളത്തിൽ നിന്നും ഖത്തറിൽ എത്തി വിവിധ ബിസിനസ്സ് മേഖലയിൽ കഴിവ് തെളിയിച്ച സംരംഭകരെ ആദരിക്കുക എന്ന ഉദ്ദേശത്തോട് കൂടി ഖത്തറിലെ സംരഭകരുടെ കൂട്ടായ്മയായ കേരള എന്റർപ്രണേഴ്‌സ് ക്ലബ് നോമിനേഷനിലൂടെയാണ് അവാർഡിന് അര്‍ഹരായവരെ കണ്ടെത്തുന്നത് . റേഡിയോ മലയാളം 98.6 എഫ്.എം, സൈറ്റ് മാപ്പ് കമ്പ്യൂട്ടേര്‍സ്, കണക്റ്റിംഗ് ഡോട്ട് തുടങ്ങിയ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെയാണ്‌ കെ.ഇ.സി ബിസിനസ് എക്സലന്‍സ് അവാര്‍ഡ് സംഘടിപ്പിക്കുന്നത്.

മൈക്രോ, സ്മാൾ, മീഡിയം എന്നീ കാറ്റഗറിയിൽ ആണ് അവാർഡുകൾ പരിഗണിക്കുന്നത് ഗ്രോസറി, കഫ്റ്റീരിയ, റസ്റ്റോറന്റ് , സലൂൺ, സർവീസ് തുടങ്ങിയ വിവിധ മേഖലയിലെ ചെറുകിട സംരംഭകരേയും നിർമ്മാണ മേഖലയില്‍ തുടങ്ങി, വൻകിട മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച സംരംഭകരേയും അവാർഡിനായി മേൽ പറഞ്ഞ കാറ്റഗറികളിലായി പരിഗണിക്കുന്നു. കൂടാതെ, മികച്ച വനിത സംരംഭകയെയും പ്രത്യേകം ഉൾപെടുത്തുമെന്നും സംഘാടകർ അറിയിച്ചു. ഈ മേഖലയിലെ ഏറ്റവും മികച്ച ജൂറി പാനൽ ആയിരിക്കും അവാർഡുകൾ നിർണ്ണയിക്കുക.

സംരംഭക രംഗത്ത് വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് മാതൃകകള്‍ സൃഷ്ടിച്ചവരെയും പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കും .
ഖത്തറില്‍ ബിസിനസ്സ് രംഗത്ത് വിജയക്കൊടി നാട്ടിയ പ്രവാസി മലയാളിക്ക് നൽകുന്ന ഏറ്റവും മികച്ചതും വ്യത്യസ്തവുമായ പുരസ്‌കാരങ്ങൾ ആയിരിക്കും കെ.ഇ.സി ബിസിനസ് എക്സലന്‍സ് അവാര്‍ഡ്.

വ്യത്യസ്ഥ തലത്തിലുള്ള നറ്റപടിക്രമങ്ങല്‍ വേണ്ടി വരുന്ന അവാർഡ് കമ്മറ്റിയുടെ സുഗമമായ നടത്തിപ്പിന് വ്യത്യസ്ത കമ്മറ്റികള്‍ രൂപീകരിച്ചു. സംരംഭകർക്കാവശ്യമായ വിവിധ പരിശീലന പരിപാടികൾ , സംരംഭക വർക്ക് ഷോപ്പുകൾ എന്നിവ സംഘടിപ്പിക്കാറുള്ള കേരള എന്റർപ്രെനേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഖത്തറിൽ ആദ്യമായാണ് ചെറുകിട സംരംഭകരെ വരെ ഉൾപ്പെടുത്തി പുരസ്‌കാരങ്ങൾ സംഘടിപ്പിക്കുന്നത്.

ബിസിനസ്സിലെ നൂതന ആശയങ്ങൾ, ആരോഗ്യകരമായ വളർച്ച, ആസൂത്രണത്തിലെ മികവ്, തൊഴിൽ ലഭ്യത, സാമ്പത്തിക വളർച്ച തുടങ്ങിയ കാര്യങ്ങളിൽ മികവ് പുലർത്തുന്ന സംരഭകരെയാണ് അവാർഡിന് പരിഗണിക്കുക. ജൂൺ 20 മുതൽ ജൂലൈ 31 വരെയാണ് ആവർഡിനുള്ള നോമിനേഷൻ സമർപ്പിക്കുന്ന സമയ പരിധി www.kecqa.com എന്ന കെ ഇ സി യുടെ വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം. നോമിനേഷന് വേണ്ടിയുള്ള അപേക്ഷ മാതൃകയും വിവരങ്ങളും ലഭിക്കാൻ +974 77431473 എന്ന നമ്പറിൽ ബന്ധപെടുക. പ്രശസ്തരായ ജൂറി ടീമിന്റെ നേതൃത്വത്തിൽ നടക്കുന്ന വിധി നിർണ്ണയത്തിന് ശേഷം കേരളത്തിലെ ഭരണ, വ്യവസായ മേഖലയിലെ പ്രമുഖർ പ്രധാന മീഡിയകൾ വഴി അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കും. ബ്രോഷര്‍ പ്രകാശനത്തിൽ കെ.ഇ.സി പ്രസിഡന്റ് ശരീഫ് ചിറക്കൽ, ട്രഷറർ അസ്ഹർ അലി പി, കൺവീനർമാരായ ഹാനി മങ്ങാട്ട് , അബ്ദുൽ റസാക്ക്, കമ്മറ്റി അംഗങ്ങളായ നിംഷിദ് കാക്കുപറമ്പത്ത്, നാസി ചമ്മനൂർ എന്നിവർ സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News